കൊച്ചി : ഛത്തീസ്ഗഡിൽ മതപരിവർത്തന കുറ്റം ആരോപിച്ചു അസ്സീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മക്കുലേറ്റ് സഭാഗങ്ങളായ സി. വന്ദന ഫ്രാൻസിസ്, സി. പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്ത നടപടികൾ ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ഇന്റർനാഷണൽ ( സി. എസ്. എസ്.) അപലപിച്ചു.
കന്യാസ്ത്രീകളുടെ അറസ്റ്റ് രാജ്യത്ത് ഭരണഘടന അനുവദിച്ചിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങളുടയും മതസ്വാതത്ര്യത്തിന്റേയും ജീവിതക്രമത്തിന്റെയും നേരെയുള്ള നഗ്നമായ ലംഘനമാണ്. നമ്മുടെ രാജ്യത്തു വിദ്യാഭാസരംഗത്തും ആതുരശുശ്രുഷരംഗത്തും മഹത്തായ സേവനങ്ങൾ നിസ്വാർത്ഥതയോടെ നിസ്ഥൂലമായി നൽകികൊണ്ടിരിക്കുന്ന കൈസ്തവ മിഷണറിമാർക്കും സന്യസ്തർക്കും നേരെയുള്ള അതിക്രമണങ്ങൾ പ്രതിഷേധാർഹവും വേദനാജനകവുമാണ്. മാത്രമല്ല, ഇത് അന്തർദേശീയ രംഗത്ത് ഭാരതത്തിന് അവമതി ഉണ്ടാ ക്കുന്നതുമാണ്.
അതിനാൽ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ഉടൻ ഇതിൽ ഇടപെടൽ നടത്തി പ്രസ്തുത കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്നും സി. എസ്. എസ്. ഹൈക്കമ്മാൻന്റും ദേശീയ സമിതിയും ആവശ്യപ്പെട്ടു.
കൊച്ചിയിൽ ചേർന്ന ഉന്നതാധികാരസമിതി യോഗത്തിൽ ചെയർമാൻ
പി. എ. ജോസഫ് സ്റ്റാൻലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ, വൈസ് ചെയർമാൻ ഗ്ലാഡിന് ജെ. പന ക്കൽ, ട്രഷററർ ആനി ജേക്കബ്, ടി. എം. ലൂയിസ്, പി. എ. സാമൂവൽ, വി. എം.സേവിയർ, ബെന്ഡിക്ട് കോയിക്കൽ, റെജീന ലീനസ്, സോണിയ ബിനു എന്നിവർ പ്രസംഗിച്ചു.