ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയിൽ വ്യാപക പ്രതിഷേധം.സംഭവത്തിൽ രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് , വി ശിവദാസൻ എന്നീ എംപിമാർ അടിയന്തര പ്രമേയ നോട്ടീസ് നൽകി . റൂൾ 267 പ്രകാരമാണ് നോട്ടീസ്. ചട്ടം 267 പ്രകാരം സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് എംപിമാർ ആവശ്യം.
അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റിലെ അംഗങ്ങളായ സിസ്റ്റർ പ്രീത മേരിയെയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും ഛത്തീസ്ഗഢ് പൊലീസ്, അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ആരോപിച്ച് അറസ്റ്റ് ചെയ്തത് . ഇന്ത്യയിൽ ക്രിസ്തുമതവിശ്വാസികൾക്ക് നേരെ നിരന്തരമായ അതിക്രമങ്ങൾ നടന്നു വരികയാണ്.
തുല്യനീതി ഉറപ്പു വരുത്താൻ ബാധ്യതയുള്ള ഭരണകൂടങ്ങൾ തന്നെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും ഹനിക്കുകയാണ് .ഏർപ്പെടുന്ന നൽകുന്ന ഗുരുതരമായ സാഹചര്യമാണുള്ളത്. ക്രിസ്തുമതാനുയായികൾ നേരിട്ടു കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം.