മൂന്നാർ : ഇടുക്കി മൂന്നാർ ദേശീയപാത ദേവികുളം റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ലോറിയിലേക്ക് മണ്ണ് വീണ് രാത്രിയിൽ ഒരാൾ മരിച്ചു. മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. മൂന്നാർ ബോട്ടാണിക്കൽ ഗാർഡന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. വലിയ പാറക്കല്ലുകളടക്കം റോഡിലേക്ക് വീണു .
പത്തനംതിട്ട തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിൽ നെടുമ്പ്രം തോട്ടടി പടിയിൽ റോഡിലേക്ക് വെള്ളം കയറിയിട്ടുണ്ട് . ഇന്നലെ ഉച്ച കഴിഞ്ഞാണ് സമീപത്ത് കൂടി ഒഴുകുന്ന മണിമലയാർ കരകവിഞ്ഞതിനെ തുടർന്ന് റോഡിലേക്ക് വെള്ളം കയറിയത്. റോഡിൻ്റെ നൂറ് മീറ്ററോളം ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
തോട്ടടിപ്പടി – പമ്പ ജലോത്സവം ഫിനിഷിംഗ് പോയിൻറ് റോഡിൻറെ 100 മീറ്ററോളം ഭാഗത്ത് കരിങ്കൽ നിർമ്മിത സംരക്ഷണഭിത്തി 2018ലെ മഹാപ്രളയത്തോടെ ഇടിഞ്ഞു വീണിരുന്നു. ഇതേ തുടർന്നാണ് മതിയിൽ നിന്നും വെള്ളം സമീപ പുരയിടം വഴി സംസ്ഥാനപാതയിലേക്ക് എത്തുന്നത്