വാഷിംഗ്ടൺ:പലസ്തീനെതിരെ ഇസ്രയേൽ സൈനിക നടപടി ശക്തമാക്കണമെന്നും ’ഗാസയെ വൃത്തിയാക്കണ’മെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.
അമേരിക്ക മുന്നോട്ട് വെച്ച വെടിനിർത്തൽ നിർദ്ദേശം ഹമാസ് തള്ളിയ സാഹചര്യത്തിലാണ് ട്രംപിൻ്റെ പ്രസ്താവന. ഹമാസിന് സമാധാനത്തിൽ താൽപ്പര്യമില്ലെന്നും ട്രംപ് പറഞ്ഞു .
‘ഹമാസ് ശരിക്കും ഒരു കരാറിൽ ഏർപ്പെടാൻ ആഗ്രഹിച്ചില്ല. അവർ മരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു’ എന്നായിരുന്നു ട്രംപിൻ്റെ ക്രൂരമായ പ്രതികരണം. സ്കോട്ട്ലൻഡിലേക്കുള്ള യാത്രയ്ക്ക് മുമ്പായിരുന്നു ട്രംപിൻ്റെ പ്രതികരണം.