ന്യൂഡൽഹി: വയോധികരായ മാതാപിതാക്കളെ പരിപാലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് 60 ദിവസം വരെ അവധിയെടുക്കാൻ കേന്ദ്രസർക്കാർ ജീവനക്കാർക്ക് കഴിയുമെന്ന് കേന്ദ്രസഹമന്ത്രി.
1972 ലെ സെൻട്രൽ സിവിൽ സർവീസസ് റൂൾസ് പ്രകാരം ആണിത് . രാജ്യസഭാ എം.പി സുമിത്ര ബാൽമികിന്റെ ചോദ്യത്തിന് ഉത്തരമായാണ് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ഇക്കാര്യം സഭയെ അറിയിച്ചത്.
1972 ലെ സെൻട്രൽ സിവിൽ സർവീസസ് റൂൾസ് പ്രകാരം മറ്റ് അർഹതയുള്ള അവധികൾക്ക് പുറമെ, കേന്ദ്രസർക്കാർ ജീവനക്കാർക്ക് 30 ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി, 20 ദിവസത്തെ കാഷ്വൽ അവധി, രണ്ട് ദിവസത്തെ വാർഷിക അവധി എന്നിവ അനുവദിക്കുന്നുണ്ട്. പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നത് ഉൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങൾക്ക് അത് ഉപയോഗിക്കാം .