മോസ്കോ: അംഗാറ എയര്‍ലൈന്‍സിന്റെ അൻ്റോനോവ് ആൻ 24 എന്ന വിമാനമാണ് ചൈനീസ് അതിര്‍ത്തിയിൽ തകരന്ന് വീണത്. വിമാനത്തിൽ ഉണ്ടായിരുന്ന 49 പേരിൽ ഒരാളെ പോലും രക്ഷപെടുത്താൻ കഴിഞ്ഞില്ല എന്നാണ് പ്രാഥമിക റിപ്പോർട്ട്.
റഷ്യൻ- ചൈന അതിർത്തിയായ ബ്ലാഗോവെഷ്ചെൻസ്ക് നഗരത്തിൽ നിന്നും പുറപ്പെട്ട വിമാനം റഷ്യയിലെ അമിർ മേഖലയ്ക്ക് മുകളിൽവെച്ചാണ് റഡാറിൽ നിന്നും അപ്രത്യക്ഷമായത്. തുടർന്ന് നടത്തിയ തിരച്ചിൽ ആണ് വിമാനം തകർന്നു എന്ന് കണ്ടെത്തിയത്. ടൈൻഡ എന്ന നഗരത്തിലേക്ക് പോകുന്നതിനിടക്കാണ് വിമാനം അപകടത്തിൽപ്പെട്ടത്.
43 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 5 പേർ കുട്ടികളായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ദുരന്ത സ്ഥലത്തെ അവശിഷ്ടങ്ങൾ രക്ഷാ ഹെലികോപ്ടറുകൾ വഴിയാണ് കണ്ടെത്തിയത്. ഹെലികോപ്റ്ററിൽ നിന്ന് എടുത്ത വീഡിയോയിൽ, വിമാനം സൈബീരിയയുടെ കാടുകളാൽ നിറഞ്ഞ വനമേഖലയിൽ തകർന്നുകിടക്കുന്നതായാണ് കാണുന്നത്. വിമാനം നിലത്ത് വീഴുന്നതിനിടെ തീ പിടിച്ചിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു