ആലപ്പുഴ: കനത്ത മഴയെ അവഗണിച്ച്, ജനക്കൂട്ടത്തിൻ്റെ മുഷ്ടിചുരുട്ടിയുള്ള വിപ്ലവാഭിവാദ്യങ്ങൾക്കിടയിലൂടെ വിഎസ് വിടചൊല്ലി. മുൻകൂട്ടി നിശ്ചയിച്ചതിൽ നിന്ന് മാറി രാത്രി 8.50ഓടെയാണ് വലിയ ചുടുകാട്ടിലേക്ക് വിഎസിൻ്റെ ഭൗതിക ദേഹം എത്തിച്ചത്. മകൻ അരുൺകുമാർ ചിതയ്ക്ക് തീ കൊളുത്തി. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് യാത്രയപ്പ് നൽകിയത്.
പൊതുദർശനം ഒരുക്കിയിരുന്ന റിക്രിയേഷൻ മൈതാനത്ത് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് ദേശീയ പതാക പുതപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, സ്പീക്കർ എഎൻ ഷംസീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, മുൻ ചീഫ് സെക്രട്ടറിമാർ, മന്ത്രിമാർ, മറ്റു പ്രമുഖ നേതാക്കളും സംസ്കാര ചടങ്ങിൽ എത്തിയിരുന്നു. ഇനി ധീരനേതാക്കൾക്കൊപ്പം വിഎസിന് അന്ത്യവിശ്രമം.പയാണ് വർധിച്ചത്.