കൊച്ചി: സ്വന്തം സമുദായത്തിൻ്റെ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനു പകരം സമൂഹങ്ങൾക്കിടയിൽ നിലനിൽക്കുന്ന സമാധാനപരമായ സഹവർത്തിത്വം ഇല്ലാതാക്കാനാണു വെള്ളാപ്പള്ളി നടേശൻ ശ്രമിക്കുന്നതെന്ന് കേരള കാത്തലിക് ഫെഡറേഷൻ (കെസിഎഫ്) സംസ്ഥാന സമിതി.
സമചിത്തതയോടെയും സഹിഷ്തയോടെയും സംസാരിക്കേണ്ട സമുദായ നേതാക്കൾ വിദ്വേഷ പരാമർശങ്ങളിലൂടെ കളം നിറയുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. ക്രൈസ്തവ സഭകൾ അനർഹമായി നേടിയത് എന്തെന്നു വിശദീകരിക്കാൻ വെള്ളാപ്പള്ളി തയാറാകണമെന്നും ഇതര സമുദായങ്ങളെ ഇകഴ്ത്തിക്കാണിക്കുന്നതിൽ നിന്ന് അദ്ദേഹം പിന്മാറണമെന്നും സംസ്ഥാന പ്രസിഡന്റ് അനിൽ ജോൺ ഫ്രാൻസിസ്, ജനറൽ സെക്രട്ടറി വി.സി ജോർജ്ജ്കുട്ടി, ട്രഷറാർ അഡ്വ. ബിജു കുണ്ടുകുളം എന്നിവർ ആവശ്യപ്പെട്ടു.