സമ്പാളൂർ: കൊടുങ്ങല്ലൂർ – കോട്ടപ്പുറം രൂപത, ചരിത്രപ്രസിദ്ധമായ സമ്പാളൂർ, വി. ഫ്രാൻസിസ് സേവ്യറിന്റെ തീർത്ഥാടന ദൈവാലയത്തിൽ, INSPIRE 2025 യുവജനദിനമായ ഇന്നലെ രാവിലെ 8:30 ന്റെ ദിവ്യബലിയോട് കൂടി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
യുവജനങ്ങളുടെ നേതൃത്വത്തിലുള്ള ഫ്ലാഷ് മോബ്, പതാക ഉയർത്തൽ ശേഷം ഔദ്യോഗിക യോഗം നടത്തപ്പെട്ടു. സമ്പാളൂർ ഇടവക വികാരി ഡോ. ജോൺസൺ പങ്കേത്തിൻ്റെ അധ്യക്ഷതയിൽ, മോൺ. ജോളി വടക്കൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് പ്രശസ്ത സംഗീതസംവിധായകൻ അൽഫോൺസ് ജോസഫിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്ക് വേണ്ടിയുള്ള പ്രോഗ്രാമും, മാള സർക്കിൾ ഇൻസ്പെക്ടർ ജയപ്രദീപ് കെ.ജിയുടെ നേതൃത്വത്തിൽ ലഹരിയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സും നടത്തപ്പെട്ടു.
കോട്ടപ്പുറം രൂപത യൂത്ത് ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ, ചേതന മ്യൂസിക്കൽ അക്കാഡമിയുടെ ഡയറക്ടറായ ഫാ. തോമസ് ചക്കാലക്കൽ ആശംസകൾ അർപ്പിച്ച സംസാരിച്ചു. . സമ്പാളൂർ സഹവികാരി റെക്സൻ പങ്കേത്ത്, കൈക്കാരന്മാരായ ഫ്രാൻസിസ് സിമേതി , ആഷ്ലി ഡി റോസായോ, പാരിഷ് കൗൺസിൽ സെക്രട്ടറി ഷൈൻ അവരേശ്, കേന്ദ്ര സമിതി പ്രസിഡണ്ട് ജോമോൻ പിൻഹീരോ, വിശ്വാസ പരിശീലന പ്രധാന അധ്യാപിക ഐവി ലൂയിസ്, ഏകദേശം 400 ഓളം യുവജനങ്ങൾ പാരിഷ് കൗൺസിൽ അംഗങ്ങൾ, കേന്ദ്രസമിതി അംഗങ്ങൾ, വിവിധ ശുശ്രൂഷ സമിതി കൺവീനർമാർ, മുൻകാല യുവജന പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.