ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ചുള്ള സൂക്ഷ്മമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടന്നത്. തിരച്ചിലിൽ AK-47, SLR റൈഫിലുകൾ ഉൾപ്പെടെയുള്ള വലിയ തോക്ക് ശേഖരങ്ങൾ പിടിച്ചെടുക്കുകയുണ്ടായി. തൊക്കുകൾക്ക് പുറമേ, മറ്റ് ആയുധങ്ങളും സ്ഫോടക വസ്തുക്കളും ദൈനംദിന ഉപയോഗ സാധനങ്ങളും സുരക്ഷാസേനകൾ കണ്ടെടുത്തു.
സംയുക്ത സുരക്ഷാ സേനകൾ ചേർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. തുടർന്നുണ്ടായ വെടിവെപ്പിലാണ് ആറ് മരണങ്ങൾ സംഭവിച്ചത്. മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സുരക്ഷാസേനകൾ കണ്ടെത്തുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സൂചിപ്പിച്ചതുപോലെ, 2026 മാർച്ചിനുള്ളിൽ മാവോയിസ്റ്റ് ഭീഷണി പൂര്‍ണമായി ഇല്ലാതാക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം