തിരുവനന്തപുരം • പൊഴിയൂർ കൊല്ലങ്കോട് മേഖലയിലെ കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് 43.65 കോടി രൂപയ്ക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി.
നാഷനൽ സെന്റർ ഫോർ കോസ്റ്റൽ റിസർച് ഡിസൈൻ അംഗീകരിച്ച 1.2 കിലോമീറ്ററിലാണ് പ്രവൃത്തി നടക്കുക. ചെല്ലാനം പദ്ധതി മാതൃകയിൽ കോ-ഓർഡിനേഷൻ കമ്മറ്റി രൂപീകരിച്ച് കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനെ പദ്ധതിയുടെ ചുമതല ഏൽപിക്കും. കിഫ്ബി വഴിയാണ് ഫണ്ടിങ്.