തിരുവനന്തപുരം: വെട്ടുകാട് പള്ളിക്കടുത്ത് കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി. പ്രദേശവാസിയായ അനില്‍ ആന്‍ഡ്രുവിനെയാണ് കാണാതായത്. കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും തിരച്ചിൽ തുടരുകയാണ്.
ഇന്ന് രാവിലെയാണ് കൂറ്റന്‍ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞത്. വള്ളത്തില്‍ ഒപ്പമുണ്ടായിരുന്ന നാല് പേര് നീന്തി രക്ഷപ്പെട്ട് കരയ്ക്ക് കയറി.