ബാഗ്ദാദ്: ഇറാഖിലെ ഷോപ്പിംങ് മാളിലുണ്ടായ വന്‍ തീപിടുത്തത്തിൽ 60 മരിച്ചു . കിഴക്കന്‍ ഇറാഖിലെ അല്‍-കുട്ട് നഗരത്തിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.
തീപിടുത്തത്തില്‍ ഇതുവരെ 60 പേര് മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി പ്രവിശ്യാ ഗവര്‍ണറെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയും (ഐഎന്‍എ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എല്ലാ നിലകളിലും തീ പടര്‍ന്നിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. കെട്ടിടത്തിന്റെയും മാളിന്റെയും ഉടമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല, എന്നാല്‍ പ്രാഥമിക അന്വേഷണ ഫലങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്ന് ഇറാന്റെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.
ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അൽ-കുട്ട് നഗരം വാസിത് പ്രവിശ്യയിലാണ്. ഇറാഖി വാർത്താ ഏജൻസിക്ക് (ഐഎൻഎ) നൽകിയ പ്രസ്താവനയിൽ വാസിത് പ്രവിശ്യ ഗവർണർ മുഹമ്മദ് അൽ-മിയാഹി അപകടം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെ മാളിന്റെ ഒന്നാം നിലയിൽ തീപിടിത്തമുണ്ടായതായും അത് കെട്ടിടം മുഴുവൻ അതിവേഗം പടർന്നതായും അദ്ദേഹം പറഞ്ഞു.