ചണ്ഡീഗഡ്: ഡോ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ ജലന്ധർ രൂപത മെത്രാനായി അഭിഷിക്തനായി. ജലന്ധറിലെ ട്രിനിറ്റി കോളജ് കാമ്പസിൽ നടന്ന തിരുക്കർമങ്ങളിൽ ഡൽഹി ആർച്ചുബിഷപ് ഡോ. അനിൽ ജോസഫ് തോമസ് കൂട്ടോ മുഖ്യകാർമികനായി .
ഉജ്ജൈൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ജലന്ധറിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഡോ. ആഗ്നലോ ഗ്രേഷ്യസ് എന്നിവർ സഹകാർമികരായി . ഷിംല-ചണ്ഡിഗഡ് ബിഷപ് ഡോ. സഹായ തോമസ് വചന സന്ദേശം നൽകി.
കൈവയ്പ്പ് ശുശ്രൂഷകൾക്ക് ശേഷം സ്ഥാനിക ചിഹ്നങ്ങൾ അണിയിച്ചു . തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വിവിധ രൂപതകളിൽനിന്നുള്ള ബിഷപ്പുമാർ, വൈദികർ, സന്യസ്തർ തുടങ്ങിയവരും വിശ്വാസികളും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.