ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ മൂന്ന് നില കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എട്ട് പേരെ പുറത്തെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഡൽഹിയിലെ വെൽക്കം ഏരിയയിൽ ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം. തകർച്ചയുടെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
തകർന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയവരിൽ 14 മാസം പ്രായമുള്ള ഒരു ആൺകുട്ടിയും നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. മുതിർന്നവരെ ജെപിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൺകുട്ടിയെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.നിരവധി പേര് കുടുങ്ങികിടപ്പുണ്ടെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.