കൊച്ചി:കപ്പൽ അപകടങ്ങളെ സംബന്ധിച്ച് കോടതിയുടെ ഉത്തരവാദിത്വത്തിൽ ഒരു വിദഗ്ധസമിതി അന്വേഷിക്കുക ,അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചുള്ള
,നഷ്ടപരിഹാരം മത്സ്യ മേഖലയ്ക്ക് ലഭ്യമാക്കുക, കടൽ മേഖലയെ കുത്തക കമ്പനികൾക്ക്തീറെഴുതരുത് എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഫിഷറീസ് കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിയിലെ സി. എം. എഫ് . ആർ .ഐക്ക് മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ നടത്തി.
ശ്രദ്ധ ക്ഷണിക്കൽ സമരം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.
അങ്ങേയറ്റം ദുരൂഹമായ ഉറവിടങ്ങൾ ഉള്ള ഒരു കമ്പനിയുടെ കപ്പലാണ് കേരളത്തിൽ മുങ്ങിയത് എന്നതിനാൽ അതിനെ സംബന്ധിച്ച് കോടതിയുടെ ഉത്തരവാദിത്വത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
കടൽ മേഖലയെ കുത്തക കമ്പനികൾക്ക് പണയപ്പെടുത്തുന്നത് ഇന്ത്യയുടെ ദേശീയതാ സങ്കൽപ്പത്തിനും പരമാധികാരത്തിനും എതിരാണ് എന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് വരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെഉപജീവന അവകാശം തടസ്സപ്പെടുത്തുന്ന ഒന്നാണ് ഈ നടപടികൾ . ഈ മാസം 21ന് ചേരുന്ന പാർലമെൻറ് സമ്മേളനത്തിൽ കേരളത്തിലെപാർലമെൻറ് പ്രതിനിധികൾ ഒറ്റക്കെട്ടായി ഈ നയത്തിനെതിരെ പ്രതിഷേധിക്കും എന്നും അദ്ദേഹം പറഞ്ഞു.
ജോസഫ് സേവിയർ കളപ്പുരക്കൽ അധ്യക്ഷത വഹിച്ചു .ജില്ലാ കൺവീനർ ചാൾസ് ജോർജ് സ്വാഗതം പറഞ്ഞു. വി . ദിനകരൻ എക്സ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.
മത്സ്യത്തൊഴിലാളി കോൺഗ്രസ്ദേശീയ സെക്രട്ടറി മുനമ്പം സന്തോഷ്,എസ് ടി യു ദേശീയ സെക്രട്ടറി പി.എ ഷാഹുൽ ഹമീദ്,സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ജാക്സൺ പൊള്ളയിൽ,യു ടി യു സി സംസ്ഥാന പ്രസിഡൻറ് അനിൽ ബി കളത്തിൽ ,പരമ്പരാഗത മത്സ്യ തൊഴിലാളി സംയുക്ത സമിതിയുടെ ജില്ലാ സെക്രട്ടറി പി വി ജയൻതുടങ്ങിയവർ പ്രസംഗിച്ചു.പി വി ജനാർദ്ദനൻ കൃതജ്ഞതപറഞ്ഞു
ശ്രദ്ധ ക്ഷണിക്കലിന് എ സി ക്ലാരൻസ്,സുഭാഷ് , കെ. കെ.അബ്ദുള്ള,പി വി രാജൻ,സുരേഷ്, ,കെ കെ തമ്പി,തുടങ്ങിയവർ നേതൃത്വം നൽകി