തിരുവനന്തപുരം: മൽസ്യബന്ധന മേഖലയിൽ വൻകിട കുത്തക കമ്പനികൾക്ക് മത്സ്യബന്ധനത്തിന് അനുമതി നൽകുന്നതും. അതിനൊപ്പം അത്തരം കമ്പനികൾക്കും സംഭരംഭങ്ങൾക്കും അമ്പതു ശതമാനം വരെ സബ്സിഡി നൽകുന്നതും പരമ്പരാഗത മത്സ്യബന്ധനത്തിന് ഭീഷണി ആണെന്നിരിക്കെ, സർക്കാർ കുത്തക കമ്പനികൾക്ക് ഒത്താശ ചെയ്യുന്നതിനാൽ.
സർക്കാരിന്റെ ഇത്തരം ജനവിരുദ്ധ നടപടികൾക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട്, മൽസ്യതൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജൂലൈ 9 ആം തിയതി തീരദേശ പണിമുടക്കിന് എ ഐ റ്റി യു സി ആഖ്വാനം ചെയ്തു.