വാഷിംഗ്ടൺ: ടെസ്ല സിഇഒ ഇലോൺ മസ്ക് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ‘അമേരിക്ക പാർട്ടി’ എന്നാണ് പുതിയ പാർട്ടിയുടെ പേര്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുളള ഭിന്നത രൂക്ഷമായതിനു പിന്നാലെയാണ് ശതകോടീശ്വരനായ മസ്കിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം.
‘ഇന്ന് നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നൽകുന്നതിനായാണ് അമേരിക്ക പാർട്ടി രൂപീകരിച്ചിരിക്കുന്നത്’-എന്നാണ് മസ്ക് എക്സിൽ കുറിച്ചത്. രണ്ട് രാഷ്ട്രീയപാർട്ടി സമ്പ്രദായത്തിൽ നിന്ന് സ്വാതന്ത്ര്യം വേണോ? നമ്മൾ അമേരിക്ക പാർട്ടി രൂപീകരിക്കേണ്ടതുണ്ടോ എന്ന് ഒരു പോൾ ഇലോൺ മസ്ക് എക്സിൽ പങ്കുവെച്ചിരുന്നു.
ധൂർത്തും അഴിമതിയും കൊണ്ട് രാജ്യത്തെ ജനങ്ങളെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണ സംവിധാനത്തിലാണ് അമേരിക്കക്കാർ ജീവിക്കുന്നത്. ജനാധിപത്യ സംവിധാനത്തിലല്ല- മസ്ക് വിമർശിച്ചു.