കൊച്ചി : എറണാകുളം ലൂർദ് ആശുപ്രതിയിൽ ഡോക്ടേഴ്സ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലൂർദ് ആശുപത്രിയിലെ ഡോക്ടർമാരുടെ ചിത്രങ്ങൾ കൊണ്ട് ഹോസ്പിറ്റലിനകത്ത് രോഗികളും ആശുപത്രി ജീവനക്കാരും ആദരവിന്റെ മതിൽ ഒരുക്കി.
തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര ഡോക്ടേഴ്സ്ദിന സന്ദേശം നൽകി. ഡോക്ടർമാർ സമൂഹത്തിന് നല്കുന്ന സേവനകൾക്കും , ആത്മാർപ്പണത്തിനും അദ്ധേഹം പ്രത്യേകം നന്ദിയും അഭിനന്ദനങ്ങളും അർപ്പിച്ചു. ലൂർദ് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് സി. ഗോൾഡിൻ പീറ്റർ ആശംസകൾ നേർന്നു .
ലൂർദ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ . സന്തോഷ് ജോൺ എബ്രഹാം ഡോക്ടർമാരെ അവരുടെ കടമകളെ കുറിച്ച ഓർമിപ്പിക്കുകയും കൂടുതൽ ഊർജസ്വലരായി പ്രവർത്തിക്കുവാൻ ഓർമപ്പെടുത്തുകയും ചെയ്തു. ലൂർദ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ സന്തോഷ് ജോൺ എബ്രഹാം, അസിസ്റ്റൻറ് മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ അനൂഷ വർഗ്ഗീസ്, വിവിധ സ്പെഷാലിറ്റി വിഭാഗങ്ങളുടെ മേധാവിമാർ എന്നിവർ സംയുക്തമായി ഡോക്ടർസ് ദിന കേക്ക് മുറിച്ചു.
തുടർന്ന് ഡോക്ടർമാർക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ലൂർദ് ആശുപത്രി അസ്സോസിയേറ്റ് ഡയറക്ടർ ഫാ.വിമൽ ഫ്രാൻസിസ് നന്ദി പറഞ്ഞു.