കൊച്ചി:അപകടത്തിൽപെട്ട വാൻ ഹായ് കപ്പലിൽ വീണ്ടും തീപിടിത്തം. ഇന്ന് രാവിലെ മുതലാണ് കപ്പലിൻറെ അകത്ത് നിന്ന് തീ കണ്ടത് .
തീ ഇനിയും പടർന്നാൽ കപ്പലിൻറെ സുരക്ഷയെ തന്നെ ബാധിച്ചേക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് അറിയിച്ചു .അതേസമയം കപ്പലിൽ 2500 ടണ്ണോളം എണ്ണയുണ്ടെന്ന വിവരവും പുറത്തുവന്നു.കണ്ടെയ്നറുകളുടെയും ഇതിലുള്ള ഉൽപ്പന്നങ്ങളുടെയും വിവരങ്ങൾ കമ്പനി മറച്ചുവെച്ചോയെന്ന സംശയം ബലപ്പെട്ടു.
കപ്പലിൻറെ അറയ്ക്കുള്ളിൽ കണ്ടെയ്നറുകൾ സൂക്ഷിച്ചഭാഗത്ത് നിന്നാണ് തീ ഉയർന്നത് . കത്തുന്ന രാസ വസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾക്ക് അകത്ത് ഉണ്ടായിരിക്കാമെന്നും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് അറിയിച്ചിട്ടുണ്ട്.