തിരുവനന്തപുരം : ആശുപത്രി ഭരണത്തിൽ അടിയന്തര പരിഷ്കാരങ്ങൾ അനിവാര്യമെന്ന് ആരോഗ്യ വിദഗ്ധനും സംസ്ഥാന പ്ലാനിങ്ങ് ബോർഡ് അംഗവുമായ ഡോക്ടർ ബി ഇഖ്ബാൽ. ഉപകരണങ്ങളും മരുന്നുകളും വാങ്ങുന്ന കാര്യത്തിൽ കാലോചിതമായ പരിഷ്കരണങ്ങൾ വേണം.
സ്ഥാപന മേധാവികൾക്കുള്ള സാമ്പത്തിക അധികാരം വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടർ ഇഖ്ബാൽ മുന്നോട്ടുവയ്ക്കുന്നത്. ആശുപത്രി സേവന മേഖലകൾ എല്ലാം ആധുനികവൽക്കരിക്കണമെന്നും ഫേസ് ബുക് പോസ്റ്റിൽ അദ്ദേഹം നിർദേശിക്കുന്നു.