കോട്ടയം: കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്കടുത്തുള്ള പനക്കപ്പാലത്ത് ദമ്പതികളെ അവരുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ നേഴ്സിങ് സൂപ്രണ്ട് ആയ രശ്മി (35) അവരുടെ ഭർത്താവ് വിഷ്ണു എസ് നായർ (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ദമ്പതികൾ വിഷം കുത്തി വെച്ച് മരിച്ചതായിട്ടാണ് പോലീസ് റിപ്പോർട്ട് ഉള്ളത്, എന്നിരുന്നാലും ആത്മഹത്യാ കുറിപ്പൊന്നും കണ്ടുകിട്ടിയിട്ടില്ല. വിഷ്ണു കോൺട്രാക്ട് പണിക്കാരൻ ആയിരുന്നു, നേഴ്സ് ആയിരുന്ന രശ്മിയും ആയി ഈരാറ്റുപേട്ടയിലെ വീട്ടിൽ കഴിഞ്ഞ നവംബർ മുതൽ ഒരുമിച്ചു താമസിച്ചു വരികയായിരുന്നു.
പനക്കപ്പാലം വാർഡ് മെമ്പർ ആയ ബിജുവിന്റെ അഭിപ്രായത്തിൽ ദമ്പതികൾക്ക് കടുത്ത സാമ്പത്തീക പ്രതിസന്ധി ഉണ്ടായിരുന്നു, കഴിഞ്ഞ ഞായറാഴ്ച കൂടി കടക്കാർ വന്നു പോയതായും മെമ്പർ പറഞ്ഞു. രണ്ടുപേരുടെയും ആത്മഹത്യയിലേക്കു നയിച്ചതും സാമ്പത്തീക പ്രശ്നങ്ങൾ തന്നെ ആകാം എന്ന് മെമ്പർ അറിയിച്ചു.