കൊടുങ്ങല്ലൂർ: കോട്ടപ്പുറം ഇന്റെഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ്), കേരള സംസ്ഥാന ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ച് വിവിധ സംരംഭകത്വം മേഖലയില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഒരു ഏകദിന പ്രോഗ്രാം കിഡ്സ് ക്യാമ്പസില്‍ വെച്ച് സംഘടിപ്പിച്ചു.
ഈ പരിപാടി ഉദ്ഘാടനം കോട്ടപ്പുറം രൂപത വികാര്‍ ജനറല്‍ മോണ്‍. റോക്കി റോബിന് കളത്തില്‍ നിര്‍വ്വഹിച്ചു. കിഡ്സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശ്ശേരി അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ അഴീക്കോട് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് അസി.ഡയറക്ടര്‍ ഡോ. ശിവപ്രസാദ് പി.എസ്. എറണാകുളം ഡിസ്റ്റിക്റ്റ് മിഷന് കോ-ഓഡിനേറ്റര്‍ ജിബിത സുമേഷ്, കിഡ്സ് അസി. ഡയറക്ടര്‍. ഫാ. ബിയോണ് തോമസ് കോണത്ത്, ഫാ എബ്നേസര്‍ ആന്റണി എന്നിവര്‍ സംസാരിച്ചു.
നമ്മുടെ തീരദേശ മേഖലയില്ട്രോളിംഗ് നിരോധനം നടപ്പിലാക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ ജോലിയില്ലാത്ത അവസ്ഥകള്‍ നേരിടുന്നു. എറണാകുളം – തൃശ്ശൂര്‍ ജില്ലകളിലെ മത്സ്യബന്ധമേഖലയിലെ സ്ത്രികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന മേഖലയില്‍ സംരംഭകം തുടങ്ങുന്നതിനുള്ള പരിശീലനവും, ഗവണ്മെന്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന സബ്സിഡി ലോണുകളെകുറിച്ചുള്ള അവബോധവുമാണ് അതിലൂടെ കിഡ്സ് ലക്ഷ്യമിടുന്നത്. എറണാകുളം തൃശ്ശൂര്‍ ജില്ലകളില്‍നിന്നായി 100 പേര് ഈ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.ത്തു.