തിരുവനന്തപുരം : ഓണത്തിന് കേരളത്തിന് പ്രത്യേക അരിവിഹിതം നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ . വ്യത്യസ്തമായി കേരളത്തെ സഹായിക്കാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതായി സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി ആർ അനിൽ പറഞ്ഞു.
കാർഡ് ഒന്നിന് അഞ്ച് കിലോ അരി അധികം വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നതെന്ന് മന്ത്രി പറഞ്ഞു. നേരത്തെ നിർത്തലാക്കിയ ഗോതമ്പ് വിതരണം പുനസ്ഥാപിക്കാനാവില്ലെന്നും കേന്ദ്രം പറഞ്ഞു. പ്രതികൂല സാഹചര്യത്തിലും ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി വ്യക്തമാക്കി.