കൊച്ചി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്
എറണാകുളം ലൂർദ് ആശുപത്രിയുടെയും ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് എൻ.എസ്.എസ്. യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ചാത്യാത്ത് LMCC ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് ബോധപൂർണ്ണിമ വാക്കത്തോണും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു.
ഈവർഷത്തെ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ ആയ
ലഹരിയുടെ ചങ്ങല തകർക്കൽ, പ്രതിരോധം, ചികിത്സ, വീണ്ടെടുക്കൽ എന്നീ നാലുകാര്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് വാക്കത്തോണും ബോധവൽക്കരണ പരിപാടികളുും നടത്തിയത്. എറണാകുളം ലൂർദ് ആശുപത്രിയിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ കൊച്ചി സിറ്റി പോലീസ് നടപ്പിലാക്കുന്ന ചിൽഡ്രൻ ആൻ്റ് പോലീസ് പദ്ധതിയുടെ കോർഡിനേറ്റർ SHO ശ്രീ. ബാബു ജോൺ പി ഫ്ലാഗ് ഓഫ് ചെയ്തു.
ലൂർദ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, ലൂർദ് ആശുപത്രി വെൽഫെയർ ഓഫീസർ ഫാ. ആൻറണി റാഫേൽ കൊമരംചാത്ത് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ചാത്യാത്ത് LMCC ഹയർസെക്കൻഡറി സ്കൂളിൽ നാലാം സെമസ്റ്റർ BSc നേഴ്സിങ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം നല്കുന്ന ഫ്ലാഷ് മോബ് , മൈം, ബോധവൽക്കരണ ക്ലാസ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.
ഏകദേശം എഴുനൂറ് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത ലഹരി വിരുദ്ധ ദിനാചരണ പരിപാടികൾകു കോളേജ് ഓഫ് നേഴ്സിങ് പ്രിൻസിപ്പൽ സിസ്റ്റർ റുഫീന എട്ടുരുത്തിൽ, വൈസ് പ്രിൻസിപ്പൽ പ്രൊ. ജോസി എ മാത്യു, എൻഎസ്എസ് നോഡൽ ഓഫീസർ സിസ്റ്റർ വിജി സി.ടി.സി, LMCC ഹൈസ്കൂൾ പ്രിൻസിപ്പൽ സുബി സെബാസ്റ്റ്യൻ, എൽപി വിഭാഗം പ്രിൻസിപ്പൽ സിസ്റ്റർ അലീന സി.ടി.സി.എന്നിവർ നേതൃത്വം നൽകി.