കൊച്ചി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കെ.സി.വൈ എം നസ്രത്ത് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. നസ്രത്ത് തിരുക്കുടുംബ ദേവാലയത്തിൽ നിന്നും ആരംഭിച്ച് കൊച്ചി ബിഷപ് ഹൗസിൽ അവസാനിച്ച സൈക്കിൾ റാലി കൊച്ചി എം.എൽ.എ കെ.ജെ മാക്സി ഫ്ലാഗ് ഓഫ് ചെയ്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം നസ്രത്ത് യൂണിറ്റ് പ്രസിഡന്റ് ജെനിഫർ ദിവ്യ അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം നസ്രത്ത് യൂണിറ്റ് ഡയറക്ടർ ഫാദർ ആഷ്ബൽ ജേക്കബ് വടശ്ശേരി, കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആന്റണി, നസ്രത്ത് യൂണിറ്റ് സെക്രട്ടറി റീറ്റ മേരി, ട്രഷറർ സാൽവിൻ സേവ്യർ എന്നിവർ സംസാരിച്ചു. ആനിമേറ്റർ ബിനോയ് പി.കെ, കെ.സി.വൈ.എം കൊച്ചി രൂപത സെക്രട്ടറി അക്ഷയ മരിയ, കെ.സി.വൈ.എം കൊച്ചി രൂപത ട്രഷറർ ജോർജ് ജിക്സൺ, എക്സിക്യൂട്ടിവ് ടോം ആന്റണി, കെ.സി.വൈ.എം സംസ്ഥാന സെനറ്റ് അംഗം കാസി പൂപ്പന, കെ.സി.വൈ.എം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, ഫാദർ ഡാനി പൈലി എന്നിവർ സന്നിഹിതരായിരുന്നു.