തോപ്പുംപടി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കെ.സി.വൈ.എം. നസ്രത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. കെ.സി.വൈ.എം കൊച്ചി രൂപത ജനറൽ സെക്രട്ടറി ഹെസ്ലിൻ ഇമ്മാനുവേൽ ഉദ്ഘാടനം ചെയ്തു.
തോപ്പുംപടി പോലീസ് സ്റ്റേഷൻ എസ്.ഐ. സൂരജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ക്ലാസിൽ കെ.സി.വൈ.എം നസ്രത്ത് യൂണിറ്റ് പ്രസിഡന്റ് ജെനിഫർ ദിവ്യ അധ്യക്ഷത വഹിച്ചു. ഫാദർ ഡാനി പൈലി പ്രാർത്ഥനയോടെ ആരംഭിച്ചു.
കെ.സി. വൈ.എം നസ്രത്ത് യൂണിറ്റ് സെക്രട്ടറി റീറ്റ മേരി, ട്രഷറർ സാൽവിൻ സേവ്യർ, ചൈതന്യ എച്ച്.എസ് വിഭാഗം എച്ച്.എം സോളി മങ്ങാട്ട് എന്നിവർ സംസാരിച്ചു. കെ.സി.വൈ.എം നസ്രത്ത് യൂണിറ്റ് ഡയറക്ടർ ഫാദർ ആഷ്ബൽ, ആനിമേറ്റർ ബിനോയ് പി.കെ, കെ.സി.വൈ.എം കൊച്ചി രൂപത ട്രഷറർ ജോർജ് ജിക്സൺ, സെക്രട്ടറി അക്ഷയ മരിയ, എക്സിക്യൂട്ടിവ് ടോം ആ ആന്റണി എന്നിവർ സന്നിഹിതരായിരുന്നു.