കൊച്ചി: കെ.സി.ബി.സി മദ്യവിരുദ്ധസമിതി കൊച്ചി രൂപതയുടെ നേതൃത്വത്തിൻ ലോക ലഹരിവിരുദ്ധദിനാചരണത്തിൻ്റെ ഭാഗമായി ഫോർട്ട്കൊച്ചി മെത്രാസന മന്ദിരത്തിൽ നടന്ന പ്രതിനിധി സമ്മേളനം കൊച്ചി രൂപത അപ്പസ്തോലിക് അഡ്മിനിസ്ടേറ്റർ ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി ശ്രീ C X ബോണി അധ്യക്ഷത വഹിച്ചു. കൊച്ചി രൂപത ചാൻസലർ ഫാ. ജോണി പുതുക്കാട്ട്, രൂപത ഡയറക്ടർ ഫാ. ആൻ്റണി അറക്കൽ,പീറ്റർ റൂഫസ് , ജോബ് പുളിക്കിൽ,റാഫേൽ തടിത്തറ, MX ജൂഡ്സൻ സി.ജിസ്ന, സി. എൽസി ജെയിൻ, സി.ബെറ്റി , ഡിക്സൻ മനീക് , ജാർവിൻ, അലക്സ് പുള്ളോശ്ശേരി എന്നിവർ പ്രസംഗിച്ചു