പെഷവാർ : പാകിസ്ഥാനിലെ മിന്നൽ പ്രളയത്തിൽ എട്ടു പേർ കൂടി മരണപ്പെട്ടു. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ മഴയുമായി ബന്ധപ്പെട്ടുണ്ടായ ദുരന്തങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണം 18 ആയി. വടക്കുപടിഞ്ഞാറൻ മേഖലയിലാണ് ദുരന്തം.
മിന്നൽ പ്രളയത്തിൽ നിരവധി പേരെ കാണാതായി റിപ്പോർട്ടുണ്ട് . ഇവർക്കായി
തിരച്ചിൽ നടന്നുവരികയാണ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ സ്വാത് നദിയിൽ കാണാതായ 58 പേരെ കണ്ടെത്തി.
കാണാതായ 16 പേരടങ്ങുന്ന ഒരു വലിയ കുടുംബത്തിലെ മൂന്നുപേരെ മാത്രമാണ് കണ്ടെത്താനായത്.
സ്വാത് നദിയിൽ മിന്നൽപ്രളയത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ പാക് അധികൃതർ പുറപ്പെടുവിച്ചിരുന്നു. നിർദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.