തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം വച്ചതിനെതിരെ പ്രതിഷേധം സംഘര്‍ഷത്തിലെത്തി. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറായിരുന്നു ഉദ്ഘാടനം .
പരിപാടിയില്‍ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്ഐയും കെ എസ യുവും പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രതിഷേധം അവഗണിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരിപാടിക്കെത്തി. പരിപാടി നടന്ന സെനറ്റ് ഹാളിനു പുറത്തും അകത്തും സംഘര്‍ശം നടന്നു. കെഎസ്യു പ്രവര്‍ത്തകര്‍ ഹാളിനകത്തേക്ക് തള്ളിക്കയറി. ഇതിനിടെ എബിവിപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷം വ്യാപിച്ചു .
ഇവരെ പുറത്താക്കിയാണ് പരിപാടി ആരംഭിച്ചത് . ഇതിനിടെ ഹാളിന് പുറത്ത് എസ്എഫ്ഐ പ്രവര്‍ത്തകരും പ്രതിഷേധിച്ചു. ചിത്രം മാറ്റിയില്ലെങ്കില്‍ ഗവര്‍ണറെ തടയുമെന്ന് എസ്എഫ്ഐ അറിയിച്ചതിനെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
ഗവര്‍ണര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം സര്‍വകലാശാലയുടെ പുറകിലത്തെ ഗേറ്റ് വഴി മടങ്ങുകയായിരുന്നു .