തിരുവനന്തപുരം – ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ തിയെറി മെതൗ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ഫ്രഞ്ച് ഭാഷയടക്കം പരിശീലിപ്പിച്ച് നഴ്സുമാർക്ക് ഫ്രാൻസിലേക്ക് തൊഴിലവസരം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലൂ എക്കോണമിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഫിഷറീസ് വകുപ്പുമായി ചേർന്ന് നടപടിയെടുക്കും. ഈ വിഷയത്തിൽ സെപ്തംബറിൽ നടക്കുന്ന കോൺക്ലേവിൽ ഫ്രാൻസിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.ഫ്രഞ്ച് കമ്പനികളിൽ നിന്നുള്ള നിക്ഷേപങ്ങൾ ശക്തിപ്പെടുത്തും. വ്യവസായ വകുപ്പു മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഐഎസ്ആർഒയുമായി ഫ്രാൻസിന് ശക്തമായ ബന്ധമുണ്ടെന്ന് പറഞ്ഞ തിയെറി മെതൗ ഡിഫൻസ്, എയ്റോ സ്പെയ്സ് മേഖലകളിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള താൽപര്യവും അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മേഖലയിലും സംയോജന സാധ്യതകൾ പരിശോധിക്കും. മന്ത്രി സജി ചെറിയാൻ, ചിഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവർ പങ്കെടുത്തു.
Trending
- ചായ് (CHAI) സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കായി ഏകദിന പരിശീലന പരിപാടി
- ഇന്ത്യയുടെ മിസൈൽ വനിത ഡോ. ടെസ്സി തോമസിന് എട്ടാമത് പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ്
- ഡോ. ബി.ആർ. അംബേദ്കറിന്റെ ചരമവാർഷികം ഇന്ന്
- മംഗോളിയൻ പ്രസിഡന്റ് ഉഖ്നാജീൻ ഖുറേൽസുഖ് പാപ്പായുമായി കൂടിക്കാഴ്ച നടത്തി
- ഹൃദയത്തെ സുഖപ്പെടുത്തുന്നത് ശാരീരികവും ആത്മീയവുമാണെന്ന് പോപ്പ്
- കേരളത്തിൽ എസ്ഐആർ സമയം നീട്ടി; ഡിസംബർ 18 വരെ ഫോം നൽകാം
- “ലസ്തോറിയ ” ചരിത്ര ക്വിസ് ഞായറാഴ്ച
- ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിൽ ആര്? -ഹൈക്കോടതി

