അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിന് കാനഡയ്ക്ക് യോഗ്യത ഏഴ് വിക്കറ്റിനു ബഹാമാസിനെ പരാജയപ്പെടുത്തിയാണ് കാനഡ യോഗ്യത സ്വന്തമാക്കിയത്. സീസണിലെ കാനഡയുടെ തുടർച്ചയായ അഞ്ചാം വിജയമാണിത്.
ആദ്യം ബാറ്റ് ചെയ്ത ബഹാമ 19.5 ഓവറിൽ 57 റൺസ് മാത്രമാണ് എടുത്തത് . കലീം സനയും ശിവം ശർമ്മയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. കാനഡ 5.3 ഓവറിലാണ് ലക്ഷ്യം പിന്തുടർന്നത്.
ദിൽപ്രീത് ബജ്വ 14 പന്തിൽ നിന്ന് 36 റൺസ് നേടി ടീമിന് ഗംഭീര ജയം സമ്മാനിച്ചു. ഹർഷ് ഠാക്കൂർ 8 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 14 റൺസ് നേടി . കാനഡ 2025 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിന് യോഗ്യത നേടി.