കൊച്ചി: കടലോര ജനതയ്ക്ക് ഐക്യദാർഢ്യവുമായി കൊച്ചി ആലപ്പുഴ രൂപതകളിലെ വൈദീകർ തോപ്പുംപടി Bot പാലത്തിനടുത്ത് നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുത്ത വൈദീകർക്കും നേതാക്കൾക്കും എതിരെ തോപ്പുംപടി പോലീസ് കേസെടുത്തു. റോഡ് ഗതാഗതം തടസ്സപ്പെടുത്തി എന്നും അപകടകരമായ രീതിയിൽ ജനങ്ങളെ ഒരുമിച്ചു കൂടി എന്നും ആണ് എഫ് ഐ ആറിൽ ഉള്ളത്.
ഒരു ജനവിഭാഗം തീരാ ദുരിതത്തിലും യാതനയിലൂടെയും കടന്നുപോകുമ്പോൾ അതിന് പരിഹാരം കാണേണ്ട സർക്കാർ ജനതയ്ക്ക് ഒപ്പം നിന്ന വൈദീകരെയും നേതാക്കളെയും കേസിൽ പെടുത്തി വിരട്ടാൻ നോക്കുന്നത് എത്ര നീചവും വിലകെട്ട രാഷ്ട്രീയവും ആണെന്ന് പറയാതെ വയ്യ.