സുഡാൻ: ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ നോർത്ത് ഡാർഫർ സംസ്ഥാന തലസ്ഥാനമായ എൽ ഫാഷറില്‍ കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു. 2023 ഏപ്രിൽ മുതൽ ഉപരോധത്തിലിരിക്കുന്ന നഗരത്തിൽ അർദ്ധസൈനിക സേന നടത്തിയ ആക്രമണത്തിൽ ഇടവക വികാരിയായി സേവനം ചെയ്യുകയായിരിന്ന ഫാ. ലൂക്ക ജോമോയാണ് കൊല്ലപ്പെട്ടത്.
ലിയോ പതിനാലാമൻ പാപ്പാ ഫാ. ലൂക്കയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. എൽ ഫാഷറിൽ വികാരിയായി സേവനം ചെയ്ത ഫാ. ലോക സുഡാനിൽ തുടരുന്ന ആഭ്യന്തര കലാപത്തിൽ കൊല്ലപ്പെടുന്ന ആദ്യ കത്തോലിക്കൻ കൂടിയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

