വൈപ്പിൻ : മുനമ്പം ഭൂസരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മുനമ്പത്തു നടന്നു വരുന്ന ഭൂസമരം നാളെ (19/06/2025) 250 ആം ദിവസത്തിലേക്ക് കടക്കുന്നു.
ചൊവ്വാഴ്ച രാവിലെ ഒൻപതിനു ഫാ. ആന്റണി സേവിയർ സമര സേനാനികൾക്ക് ഷാൾ അണിയിച്ചു റിലേ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു.
മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കോട്ടപ്പുറം രൂപത ജൂബിലി ഹോം ഡയറക്ടർ ഫാ. ആന്റ്സ് പുത്തൻവീട്ടിൽ ഫാ. ഷിബിൻ കുളിയത്തു തുടങ്ങിയവർ എത്തിച്ചേർന്നു. വൈകിട്ട് അഞ്ചിനു ഫാ. മോൻസി വർഗീസ് അറക്കൽ വെള്ളം കൊടുത്തു നിരാഹാര സമരം അവസാനിപ്പിച്ചു.