വാഷിംഗ്ടൺ: ഫിഫ ക്ലബ് ലോകകപ്പിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ മൊറോക്കൻ ക്ലബായ വൈഡാഡ് എസിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്.
ഫിൽ ഫോഡനും ജെറമി ഡോക്കുവും ആണ് മാഞ്ചസ്റ്റർ സിറ്റിക്കായി ഗോളുകൾ നേടിയത്. ഫോഡൻ രണ്ടാം മിനിറ്റിലും ഡോക്കു 42-ാം മിനിറ്റിലുമായിരുന്നു ഗോൾ സ്കോർ ചെയ്തത്.
ഇന്നലത്തെ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് മൂന്ന് പോയിൻറായി. ഗ്രൂപ്പ് ജിയിൽ സിറ്റി ഒന്നാം സ്ഥാനത്തെത്തി.