വത്തിക്കാൻ: 2025 ജൂബിലി വർഷത്തിന് ആരംഭം കുറിച്ചത് മുതൽ ഇതുവരെ 10 മില്യണ്‍ തീര്‍ത്ഥാടകര്‍ വത്തിക്കാനില്‍ സന്ദര്‍ശനം നടത്തിയതായി വത്തിക്കാന്‍ മീഡിയ. 2026 ജനുവരി 6നു വിശുദ്ധ വർഷം അവസാനിക്കുമ്പോള്‍, നഗരത്തിലെ ബസിലിക്കകളില്‍ 30 ദശലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശനം നടത്തുമെന്നാണ് വത്തിക്കാനിലെ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.
തീർത്ഥാടകരെ സ്വീകരിക്കാൻ എല്ലാ സജ്ജീകരണങ്ങളും തയ്യാറെടുപ്പുകളും നടത്തികൊണ്ടിരിക്കുകയാണ് എന്ന് വത്തിക്കാൻ വക്താക്കൾ അറിയിച്ചു.