കൊച്ചി: പുറം കടലിൽ വാൻ ഹായ് 503ചരക്ക് കപ്പൽ തീപിടിച്ച സംഭവത്തിൽ കോസ്റ്റൽ പൊലീസ് കേസെടുത്തു. കപ്പൽ ഉടമയെയും കപ്പലിന്റെ ക്യാപ്റ്റനെയും ജീവനക്കാരെയും പ്രതിചേർത്താണ് ഫോർട്ടു കൊച്ചി കോസ്റ്റൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ കൊച്ചി തീരത്തു നിന്നും 57 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ.
വടകര സ്വദേശിയായ VP സുനീഷ് നൽകിയ പരാതിയിലാണ് കേസെടുത്തത് .അമിത വേഗതയിൽ കടലിൽ സഞ്ചരിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ 282 ആം വകുപ്പ് ചുമത്തിയിട്ടുണ്ട് . വിഷ പദാർത്ഥങ്ങളും തീപിടിത്ത സാധ്യതയുള്ള വസ്തുക്കളും അശ്രദ്ധമായി കൈകാര്യം ചെയ്തതിന് BNS 286, BNS 287, വകുപ്പുകളും സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് മനുഷ്യ ജീവന് അപകടം ഉണ്ടാക്കിയതിന് BNS 288 വകുപ്പും ചുമത്തിയിട്ടുണ്ട് .
കപ്പലിനെ കേരളാ തീരത്ത് നിന്ന് പുറംകടലിൽ സുരക്ഷിത അകലത്തിലേക്ക് എത്തിച്ചതായി കോസ്റ്റ് ഗാർഡും നാവിക സേനയും അറിയിച്ചു. നിലവിൽ കൊച്ചി തീരത്തു നിന്നും 57 നോട്ടിക്കൽ മൈൽ അകലെയാണ് നിലവിൽ കപ്പലുള്ളത്. ഇടയ്ക്ക് കപ്പലിൽ നിന്നും പുക ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടണ്ടേ സാഹചര്യമില്ലെന്ന് കോസ്റ്റ് ഗാർഡ് പറഞ്ഞു .ജൂൺ 9 നാണ് കണ്ണൂർ അഴീക്കൽ തീരത്ത് നിന്നും 44 നോട്ടിക്കൽ മൈൽ അകലെ വച്ച് കപ്പലിൽ തീ പിടിത്തമുണ്ടായത്. കാണാതായ നാല് പേറീ കണ്ടെത്താനായിട്ടില്ല .