തിരുവനന്തപുരം: കേരള മൽസ്യ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ 2025 വർഷത്തെ പെൻഷൻ മസ്റ്ററിങ് ഉറപ്പു വരുത്തണം എന്ന് റീജിയണൽ എക്സിക്യുട്ടിവ് ഡയറക്റ്റർ അറിയിച്ചു.
കേരള മൽസ്യ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും നിലവിൽ പെൻഷൻ കൈപ്പറ്റി കൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളി, വിധവ പെൻഷൻ ഗുണഭോക്താക്കളിൽ 2025 വർഷത്തെ വാർഷിക മസ്റ്ററിങ് ചെയ്യാത്തവർ ആധാർ കാർഡും പെൻഷൻ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിൽ എത്തി 2025 – ലെ വാർഷിക മസ്റ്ററിങ് നടത്തേണ്ടതാണെന്നു ഡയറക്ടർ സർക്കാർ ഉത്തരവിലൂടെ അറിയിച്ചു.
അക്ഷയ സെന്റർ വഴി മസ്റ്ററിങ് നടത്തി പരാജയപ്പെട്ടവർ മസ്റ്റർ പരാജയപ്പെട്ട റിപ്പോർട്ടും ലൈഫ് സർട്ടിഫിക്കറ്റും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളിൽ സമർപ്പിക്കണം. മസ്റ്ററിങ് നടത്താത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭിക്കില്ല എന്നും അറിയിച്ചു.