കാര്യറ (പുനലൂർ): കാലഘട്ടത്തിനനുസരിച്ച് ഭാവിയെ ദീർഘവീക്ഷണത്തോടെ കണ്ടുകൊണ്ട് വിദ്യാഭ്യാസത്തിന്റെ രൂപവും ഭാവവും മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് ബീക്കൺ ഇന്റർനാഷണൽ സ്കൂൾ കാര്യറയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ബിജു രാജു, എബി വർഗീസ്, റോബിൻ എബ്രഹാം, സജി വി നായർ എന്നീ നാല് സുഹൃത്തുക്കളുടെ സ്വപ്നത്തിന്റെ സാഫല്യമാണ് ഈ സ്കൂൾ. ഒരുപാട് പ്രത്യേകതകളോടുകൂടിയാണ് ഈ സ്കൂൾ ഈ ഗ്രാമപ്രദേശത്ത് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
ഇതൊരു ബാഗ് ലെസ്സ് സ്കൂളാണ്, ബുക്കും പുസ്തകവും എല്ലാം വലിയ ഭാരമായി കരുതി വിദ്യാഭ്യാസത്തെ വെറുക്കാതെ ഓരോ കുട്ടികളും സന്തോഷത്തോടെ സ്കൂളിലേക്ക് കടന്നു വരുവാൻ ഉതകുന്ന തരത്തിൽ കഷ്ടപ്പെട്ട് പഠിക്കാതെ ഇഷ്ടപ്പെട്ടു പഠിക്കുന്ന സാഹചര്യം വിദ്യാലയങ്ങളിൽ ഒരുക്കുകയാണ് എങ്കിൽ കുട്ടികളുടെ മാക്സിമം പ്രൊഡക്ടിവിറ്റി കൊണ്ടുവരുവാൻ സാധിക്കും. അതോടൊപ്പം സ്കൂളിൽ ഫീസ് തന്ന് പഠിപ്പിക്കുന്ന മാതാപിതാക്കൾക്ക് സ്കൂള് വൈകുന്നേരം പണി കൊടുക്കുന്നതിലുപരി സ്കൂളിലെ അധ്യാപകർ കുട്ടികളെ മനസ്സിലാക്കി അവർക്ക് ആവശ്യമുള്ളത് പകർന്നുകൊടുത്ത് ക്ലാസിൽ തന്നെ ഇരുത്തി പഠിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിന്റെ പിന്നിലുണ്ട്.വീട്ടിൽ പോയി കുഞ്ഞുങ്ങൾക്ക് തങ്ങളുടെ വിഷയവുമായി സംബന്ധിച്ച് വർക്ക് ഷീറ്റുകൾ തയ്യാർ ചെയ്ത് അവരിൽ ഉള്ള കഴിവിനെ വർദ്ധിപ്പിക്കാൻ സാധിക്കും.
രണ്ടാമതായി ഈ സ്കൂളിൽ ടെക്നോളജിയെ പ്രയോജനപ്പെടുത്തുന്ന തരത്തിൽ ഒന്നാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റർജൻസും റോബോട്ടിക്സ് ഒരു വിഷയമായി മെയിൻ വിഷയത്തോടൊപ്പം അവർ പഠിച്ചു വരും . ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഈ സ്കൂളിൽ ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് പ്രത്യേകമായി തയ്യാർ ചെയ്തിട്ടുണ്ട് അതോടൊപ്പം സ്കൂളിൽ സംസാരിക്കുന്നതും ഇംഗ്ലീഷ് തന്നെ ആയിരിക്കും മലയാളം ഒരു വിഷയമായി പഠിക്കുകയും എഴുതാനും വായിക്കാനും കുട്ടികളെ പര്യാപ്തമാക്കുകയും ചെയ്യും.
മൂന്നാമതായി സോഷ്യൽ എൻട്രിച്ച്മെന്റ്റ് പ്രോഗ്രാം നടപ്പിലാക്കുന്ന ഒരു സ്ഥാപനം കൂടിയാണ്. കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കുന്ന തരത്തിലുള്ള പ്രോഗ്രാമുകൾ സ്കൂളിന് പുറത്ത് സംഘടിപ്പിക്കുകയും കുട്ടികളെ നാല് ചുവരുകൾക്കുള്ളിൽ ഇരുത്തി മാത്രം പഠിപ്പിക്കുന്ന പഴയ രീതി ഇവിടെ പൊളിച്ചെഴുതപ്പെടുന്നു. നാലാമതായി വിദ്യാഭ്യാസത്തോടൊപ്പം ജീവിക്കാനും കൂടി കുട്ടികളെ സ്കൂൾതലത്തിൽ പഠിപ്പിക്കുന്ന സംവിധാനം നടപ്പിലാക്കുന്ന സ്കൂൾ ആണ് ബീക്കൺ. ഓരോ കുട്ടികളുടെയും ക്ലാസ്സ് അനുസരിച്ച് അവർക്ക് ജീവിതത്തിൽ സ്വയം പര്യാപ്തത നേടത്തക്ക രീതിയിൽ വിവിധതരത്തിലുള്ള പ്രവർത്തികൾ സ്കൂൾതലത്തിൽ നിന്നു തന്നെ അവരുടെ പാഠ്യപദ്ധതിയോട് ചേർത്തുവയ്ക്കുന്ന സംരംഭം കൂടിയാണ് ഇത്.
ഇവിടെ എല്ലാ ദിവസവും കുട്ടികൾ സ്കൂളിൽ വരുന്നതിനായി വളരെയേറെ താൽപര്യം പ്രകടിപ്പിക്കുകയും എല്ലാ ദിവസവും സീറോ പിരീഡിനായി കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും സീറോ പിരീഡിൽ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഉദാഹരണത്തിനായി ഒരു ദിവസം കുട്ടികൾ ഒരുമിച്ച് അവരുടെ ഇഷ്ടമുള്ള പാട്ടുകൾ ഇട്ട് ഡാൻസ് ചെയ്യും എന്നാൽ അടുത്ത ദിവസം കുട്ടികളെല്ലാവരും ആ സമയം ഉറങ്ങുകയായിരിക്കും. അടുത്ത ദിവസം കുട്ടികൾ മെഡിറ്റേഷൻ ആയിരിക്കും. ഇങ്ങനെ ഓരോ ദിവസവും വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെയാണ് കുട്ടികൾ കടന്നുപോകുന്നത്.
ഈ സ്കൂൾ മുഴുവനായും വൈഫൈ കണക്ടഡ് ആണ് അതോടൊപ്പം ക്ലാസുകളിൽ ഇൻട്രാക്ടീവ് ഫ്ലാറ്റ് പാനൽ ഉപയോഗിച്ചാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ചുരുക്കത്തിൽ കുട്ടികളിൽ ഒരു 360 ഡിഗ്രി അനാലിസിസ് ഇഷ്ടത്തോടെ മുന്നോട്ടു പോകുന്ന സ്ഥാപനം കൂടിയാണ് ബീക്കൺ. അധ്യാന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ജൂൺ മാസം കൊണ്ട് അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും ആ കുട്ടിയുടെ ജീവിത സാഹചര്യവും വിദ്യാഭ്യാസ സാഹചര്യവും മനസ്സിലാക്കി ഓരോരുത്തരുടെയും ബയോഡേറ്റ തയ്യാറാക്കും. ഇത്തരത്തിൽ തയ്യാറാക്കുന്നത് കൊണ്ട് ഒരു ക്ലാസ് ടീച്ചറിന് കുട്ടിയുടെ സാഹചര്യം മനസ്സിലാക്കി കുട്ടികളോട് പെരുമാറാനും അതനുസരിച്ച് വിദ്യാഭ്യാസത്തെ കൂടുതൽ കാര്യക്ഷമതയോടെ കുട്ടികളിലേക്ക് എത്തിക്കാനും സാധിക്കും.
ഇത്തരത്തിൽ ഒരുപാട് വ്യത്യസ്തതകൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് ബീക്കൺ ഇന്റർനാഷണൽ സ്കൂൾ. പ്രീkg മുതൽ 5 വരെ ഇപ്പോൾ പ്രവർത്തിക്കുന്ന സ്കൂൾ പ്ലസ് ടു വരെ റസിഡൻഷ്യൽ ആയി കൂടി പ്രവർത്തിക്കാൻ പ്ലാൻ ചെയ്യുന്ന സ്കൂളാണ്. ഓരോ വർഷവും ഓരോ ക്ലാസ് വീതം മുന്നോട്ടു പോകുന്നതാണ്. ഇതിനോടൊപ്പം വ്യത്യസ്തതകൾ ഏറെ സമ്മേളിക്കുന്ന സ്കൂൾ കൂടിയാണ് ബീക്കൺ എന്ന് ഡയറക്റ്റർമാരായ ബിജു രാജു, എബി വർഗീസ്, റോബിൻ എബ്രഹാം, സജി വി നായർ അറിയിച്ചു.