കൊച്ചി : പിന്നാക്ക വിഭാഗ വികസന വകുപ്പ് കെടാവിളക്ക് എന്ന പേരില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ഒഴിവാക്കിയതിനെതിരെ നല്കിയ പരാതികളില്‍ സ്കോളര്‍ഷിപ്പ് നഷ്ടാമാതിരിക്കാന്‍ നടപടികള്‍ എടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷവും അത് പുനസ്ഥാപിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വാക്ക് പാലിക്കണമെന്നും കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
പ്രീമെട്രിക് സ്കോളർഷിപ്പ് 9, 10 ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയും അവഗണന തന്നെയെന്നും കെഎൽസിഎ ഭാരവാഹികൾ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പരിഷ്കരിച്ച മാനദണ്ഡങ്ങള്‍ പ്രകാരം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അങ്ങനെ ഒഴിവാക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി എന്ന പേരില്‍ ആരംഭിച്ച പുതിയ പദ്ധതിയിലാണ് ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തെ പൂര്‍ണമായും ഒഴിവാക്കിയത്. 17.10. 2023 ല്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലത്തില്‍ നിന്നും ഇറക്കിയ വിജ്ഞാപനം പ്രകാരം ഒ ഇ സി, ഒ ബി സി(എച്ച്), ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല എന്നാണ് നിര്‍ദ്ദേശം.
കുട്ടികളുടെ അടിസ്ഥാനപരമായ വിദ്യാഭ്യാസത്തിന് നല്‍കേണ്ട സ്കോളര്‍ഷിപ്പ് തുക പോലും നല്‍കാതെ ഇതര കാര്യങ്ങള്‍ക്ക് ഫണ്ട് ചെലവാക്കുന്ന സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണം. ഈ വര്‍ഷവും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്ന സമുദായങ്ങളുടെ പട്ടികയില്‍ ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയത് ഗുരുതരമായ വിവേചനമാണെന്നും ഉടന്‍ തന്നെ പുനസ്ഥാനിക്കണമെന്നും കെ എല്‍ സി എ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ വിന്‍സി ബൈജു , ബേബി ഭാഗ്യോദയം, അഡ്വ ജസ്റ്റിന് കരി പ്പാട്ട് , നൈജു അറക്കല്‍, ജോസഫ്കുട്ടി കടവില്‍ , സാബു കാനക്കാപള്ളി, അനില്‍ ജോസ് സംസ്ഥാന സെക്രട്ടറിമാരായ പൂവം ബേബി , ജോണ്‍ ബാബു, സാബു വി തോമസ് , ഷൈജ ആന്റണി ഇ ആര്, ഹെന്റി വിന്സെനറ്, അഡ്വ മഞ്ജു ആര് എൽ, ഡാൽഫിൻ ടി എ, അനിൽ ജോൺ, വിൻസ് പെരിഞ്ചേരി, ജസ്റ്റിൻ ആൻറണി, മോളി ചാർലി, പാട്രിക് മൈക്കിൾ, ലൂയിസ് തണ്ണിക്കോട് എന്നിവര്‍ പ്രസംഗിച്ചു.