പാലസ്തീനിലെ സംഘർഷത്തിന്റെ ഇരയായതിനെ തുടര്‍ന്നു ചികിത്സയ്ക്കായി റോമിലെത്തിച്ച ബാലന്റെ ആരോഗ്യ നിലയില്‍ പുരോഗതി. പാലസ്തീനിലെ വിവിധ പ്രദേശങ്ങളിൽ നിരവധി കുട്ടികൾക്കാണ് ചികിത്സാസഹായം ആവശ്യമായി വന്നത്.
പരിശുദ്ധ സിംഹാസനത്തിനു കീഴിൽ പ്രവർത്തിക്കുന്ന യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ശിശുരോഗ ആശുപത്രിയായ ബംബിനോ ജെസുവില് വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ബുധനാഴ്ച ഇറ്റലിയിൽ എത്തിച്ച പലസ്തീൻ ബാലന്റെ ആരോഗ്യസ്ഥിതി സ്ഥിരത പ്രാപിക്കുന്നതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.