കൊച്ചി: ലൂർദ് ആശുപത്രി ബ്ലഡ് സെന്ററിന്റെയും ലൂർദ് കോളേജ് ഓഫ് നേഴ്സിംഗിന്റെയും കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റിയുടെയും, സെന്റർ സ്ക്വയർ മാളിന്റെയും സഹകരണത്തോടെ എറണാകുളം സെൻ്റർ സ്ക്വയർ മാളിൽവച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഈ വർഷത്തെ രക്തദാന ദിന സന്ദേശമായ “രക്തം നൽകൂ, പ്രതീക്ഷ നൽകൂ – ഒരുമിച്ച് നമുക്ക് ജീവൻ രക്ഷിക്കാം”എന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
എറണാകുളം സെൻട്രൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനൂപ് ചാക്കോ ഉദ്ഘാടനം ചെയ്തു.
ലൂർദ് ആശുപത്രി ലാബ് ഇൻചാർജ് സിസ്റ്റർ ജോത്സ്ന, കൊച്ചിൻ ചാരിറ്റി സൊസൈറ്റി പ്രസിഡന്റ് സലിം ഷുക്കൂർ, സെക്രട്ടറി ഷംസു യാക്കുബ്, സെന്റർ ഹെഡ് ശ്രീ. ബ്ലിസ്സൺ ആന്റണി, സിസ്റ്റർ ജോത്സ്ന, കോർഡിനേറ്റർ വാഹിത, സെന്റർ സ്ക്വയർ മാൾ ടെക്നിക്കൽ മാനേജർ പോൾ, മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് നാസീം എന്നിവർ സംസാരിച്ചു . ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ലൂർദ് നഴ്സിംഗ് കോളേജിലെ വിദ്യാത്ഥികളുടെ ഫ്ലാഷ് മോബും, ക്ലാസ്സും ഇതിനോടനുബന്ധിച്ച് നടത്തി. 100ൽ പരം ആളുകൾ ഈ ക്യാമ്പിൽ പങ്കെടുത്തു .