തിരുവനന്തപുരം വലിയതുറയിൽ കടലാക്രമണം ശക്തമാകുന്നു. വലിയതുറ കറുപ്പായി റോഡ് വിമാനത്താവളത്തിന് മുന്നിലുള്ള ജൂസായി റോഡ് വെട്ടുകാട് റോഡ് എന്നിവിടങ്ങളിൽ എല്ലാം ശക്തമായ തിരയടിച്ചു റോഡിലേക്ക് കയറുന്നു.
സംരക്ഷണ ഭിത്തി നിർമിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ വലിയ അനാസ്ഥ ആണ് കാണിക്കുന്നത്, പരിഹാരം എത്രയും വേഗം നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ പ്രതിഷേധവുമായി റോഡിലേക്കിറങ്ങി.
താൽക്കാലികമായി ഇട്ടിരിക്കുന്ന പാറകൾക്ക് മുകളിലൂടെ തിരക്ക് അടിച്ചു കയറി വീടുകളും മറ്റു കെട്ടിടങ്ങളും നാശാവസ്ഥയിൽ ആയിരിക്കുകയാണ്. തീര ദേശവാസികൾ അനുഭവിക്കുന്ന ഈ തീരാ ദുഖത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.