കൊച്ചി : കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഡെസ്റ്റിനേഷൻ – കരിയർ ഗൈഡൻസ് ട്രെയിനേഴ്സ് വർക്ക് ഷോപ്പ് ജൂൺ 20 മുതൽ 22 വരെ പാലാരിവട്ടം പി.ഒ.സി. യിൽ നടക്കും .
പ്രസ്ഥാനത്തിനും വിവിധ തലങ്ങളിലുള്ള യുവജന ശുശ്രൂഷയ്ക്കും സഹായകരമാകുന്ന വിധം സംഘടനയിൽ നിന്ന് തന്നെ പരിശീലകരെ വാർത്തെടുക്കും . സമഗ്രമായ കരിയർ മാർഗ്ഗനിർദ്ദേശ പരിശീലനം നൽകിക്കൊണ്ട് കരിയർ ഗൈഡൻസ്, കരിയർ മാപ്പിംഗ്, കരിയർ കൗൺസിലിംഗ് എന്നിവയിൽ അവരെ പ്രാവീണ്യമുള്ളവരാക്കി, ലത്തീൻ സമുദായത്തിലെ ഭാവി തലമുറയെ അവരുടെ കരിയർ തിരഞ്ഞെടുപ്പുകളിൽ ശരിയായ ദിശയിലേക്ക് നയിക്കാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം .
ഒരു രൂപതയിൽ നിന്ന് മൂന്ന് പേർക്ക് ട്രെയിനിങ്ങിൽ പങ്കെടുക്കാം . എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്നും കരിയർ ഗൈഡൻസ് ആൻഡ് കരിയർ ഡിസിഷൻ മേക്കിങ്ങിൽ പി. എച്ച്. ഡി. കരസ്ഥമാക്കിയിട്ടുള്ള രാജ്യാന്തരതലത്തിൽ സെഷനുകൾ നയിക്കുന്ന പ്രശസ്ത കരിയർ ഗുരു & ട്രെയിനർ ഡോ. ഐസക് തോമസ് ആണ് ക്ലാസുകൾ നയിക്കുന്നത്.