തൃശ്ശൂർ: ഇന്റേൺഷിപ്പിന് പോയ മലയാളി വിദ്യാർത്ഥികൾ ഒഡീഷയിൽ ആക്രമിക്കപ്പെട്ടു. തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽനിന്ന് ഇന്റേൺഷിപ്പിന് പോയ നാല് വിദ്യാർത്ഥികളാണ് ദുരനുഭവം .
ഫോണും പഴ്സുമുൾപ്പെടെ കവർന്നു . വിദ്യാർഥികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട വിദ്യാർഥികൾ ആദ്യ വർഷ എംടെക് പവർ സിസ്റ്റം പഠിക്കുന്നവരാണ് .
ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ഞായറാഴ്ച പുട്ടുടി വെള്ളച്ചാട്ടം കാണാൻ പോയിരുന്നു. മടങ്ങും വഴിയാണ് ആക്രമിക്കപ്പെട്ടത്. ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റു . സംഘത്തിലെ മൂന്നുപേരുടെയും ഫോണുകളും മോഷ്ടിക്കപ്പെട്ടു . ശേഷിച്ച ഒരാളുടെ മൊബൈൽ ഫോണിൽ നിന്നാണ് നാട്ടിലേക്ക് വിവരങ്ങൾ അറിയിച്ചത്.
ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്കും പരിക്കുണ്ട്. അടുത്തദിവസം തന്നെ ഇവര്‍ നാട്ടിലേക്ക് തിരിക്കും.