റഷ്യൻ യുക്രയിൻ സംഘർഷം
ജൂൺ പത്തിന് കീവിലും ഓഡേസയിലും നടന്ന റഷ്യൻ വ്യോമക്രമണത്തിൽ കീവിലെ ചരിത്ര പ്രസിദ്ധമായ ഹോളി വിസ്ഡം കത്തീഡ്രൽ തകർന്നു. യുനെസ്കൊയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ പെട്ടതും സെന്റ് സോഫിയ എന്നു കൂടി അറിയപ്പെടുന്നതുമായ കത്തീഡ്രലിന് സ്ഫോടനത്തിൽ കേടുപാടുകൾ ഉണ്ടായതായി ഉക്രൈൻ സാംസ്കാരിക മന്ത്രി മിക്കെല തെച്ചിസ്കി അറിയിച്ചു.
ആയിരം വർഷങ്ങളായി അനേകം ആക്രമണങ്ങളേയും അതിനിവേശങ്ങളേയും അതിജീവിച്ച ദേവാലയം ൈക്രസ്തവരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ്.
റഷ്യൻ യുക്രയിൽ യുദ്ധം ആരെയും വെറുതെ വിടുന്നില്ല. ഏകദേശം 4000 ത്തിൽ അധികം സ്കൂളുകൾ, 1600 ൽ അധികം മെഡിക്കൽ സൗകര്യങ്ങൾ 236000 ൽ പരം പാർപ്പിട സമുച്ചയങ്ങൾ എന്നിവ പൂർണ്ണമായോ ഭാഗീഗമായോ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. 2022 ൽ ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് കത്തീഡ്രൽ ആക്രമിക്കപ്പെടുന്നത്.