ന്യൂഡൽഹി: ഡൽഹി ദ്വാരകയിലെ ഒരു കെട്ടിടത്തിന്റെ ആറാം നിലയിൽ തീപിടിച്ചു . തീപിടിത്തത്തില്‍ മൂന്നുപേര്‍ മരിച്ചു. 35 കാരനായ യാഷ് യാദവും രണ്ട് കുട്ടികളുമാണ് മരിച്ചത്.
തീപിടിത്തം ഉണ്ടായതോടെ ഒമ്പതാം നിലയുടെ മുകളിൽ നിന്നും താഴേക്ക് യാദവും കുടുംബവും രക്ഷപ്പെടാനായി ചാടുകയായിരുന്നു. യാദവിന്റെ ഭാര്യയും ഇളയ കുട്ടിയും മാത്രമാണ് രക്ഷപ്പെട്ടത്.ദ്വാരക സെക്ടർ -13 ലെ സബാദ് അപ്പാർട്ട്മെന്റ് എന്ന റസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
രാവിലെ 10 മണിക്കാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.എട്ട് ഫയർ എഞ്ചിനുകളാണ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നത് . കെട്ടിടത്തിൽ ചിലർ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്.