നൈറോബി: കെനിയയില്‍ വാഹനാപകടത്തില്‍ ആറു ടൂറിസ്റ്റുകൾ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ബസില്‍ 28 ഇന്ത്യന്‍ ടൂറിസ്റ്റുകളും മൂന്ന് ടൂര്‍ ഗൈഡുകളും ഡ്രൈവറും ഉള്‍പ്പെടെ 32 പേരായിരുന്നു ഉണ്ടായിരുന്നത്.കെനിയയിലെ നാകുരു ഹൈവേയില്‍ ഇന്നലെയായിരുന്നു അപകടം
മസായി മാരാ നാഷണല്‍ പാര്‍ക്കിയില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു ഇവർ . ബ്രേക്ക് തകരാറും മോശം കാലാവസ്ഥയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം .
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി . അഞ്ച് പേര് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായി ന്യാന്‍ഡരുവ സെന്‍ട്രല്‍ പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്. .