വെങ്കിടങ്ങ് : തൃശ്ശൂര്‍ ജില്ലാ മിഷനും കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് സൊസൈറ്റി കിഡ്സും സംയുക്തമായി വെങ്കിടങ്ങ് പഞ്ചായത്തില്‍ വെച്ച് നടത്തിയ ടെയ്ലറിങ്ങ് & ഫാഷന്‍ ഡിസൈനിംങ്ങ്, ഫുഡ് പ്രോസസിങ്ങ് & പിക്കിള്‍ മെക്കിംങ്ങ് തുടങ്ങിയ പരിശീലന പരിപാടിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണം കിഡ്സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശ്ശേരി നിര്‍വ്വഹിച്ചു.
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനീഷ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തൃശ്ശൂര്‍ ജില്ലാ മിഷന് ബ്ലോക്ക് കോഡിനേറ്റര്‍
ചന്ദന, ട്രെയ്നര്‍ പ്രവിത, കിഡ്സ് കോ-ഓഡിനേറ്റര്‍ ഷെര്ളിന് മൈക്കിള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. 30 ദിവസം നീണ്ടു നിന്ന രണ്ട് ട്രെയിനിങ്ങുകളിലുമായി 65 കുടുംബശ്രീ അംഗങ്ങളാണ് പങ്കെടുത്തത്.